Kerala

തിയേറ്റില്‍ സിനിമ കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യം; യുവാവ് മരിച്ചു

Posted on

കണ്ണൂര്‍: തീയറ്ററില്‍ സിനിമ കാണുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. തളിപ്പൊയില്‍ കരിയില്‍ സന്തോഷാ(48)ണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 8:30ന് ഇരിട്ടി കല്‍പ്പന മാജിക് ഫെയിം തിയേറ്ററിലാണ് സംഭവം.

സിനിമയുടെ ഇടവേള സമ യത്തായിരുന്നു സന്തോഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടന്‍ തന്നെ ജീവനക്കാരും നാട്ടുകാരും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരേതനായ കുഞ്ഞിക്കൃഷ്ണന്‍, കാര്‍ത്യായനി ദമ്പതികളുടെ മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version