Kerala

കൊച്ചിയിൽ 17കാരനെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദൂരൂഹത

Posted on

കൊച്ചി: ഞാറയ്ക്കൽ സ്വദേശിയായ 17കാരൻ അർജുൻ കുമാറിന്റെ മരണത്തിന് പിന്നിൽ ഗെയിം അഡിക്ഷൻ മൂലമെന്ന് സംശയം. ഇന്നലെ രാത്രിയിലാണ് അർജുനെ എളങ്കുന്നപ്പുഴ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അർജുൻ സ്ഥിരമായി ഗെയിം കളിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന കുടുംബത്തിന്റെ മൊഴിയാണ് ഗെയിം അഡിക്ഷൻ എന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ഗെയിം സംബന്ധിച്ച എന്തെങ്കിലും ചലഞ്ചിന്റെ ഭാഗമായാണോ യുവാവ് ബീച്ചിലെത്തിയത് എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. യുവാവിന്റെ മൊബൈൽ ഫോൺ അടക്കം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version