Kerala
കോളജിൽ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു
മലപ്പുറം: പേപ്പർ പ്രസന്റേഷനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വളാഞ്ചേരി ആതവനാട് മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥിനിയാണ്. ബയോടെക്നോളജി വിഭാഗം വിദ്യാർഥിനിയായ തിരൂർ പറവണ്ണ സ്വദേശിനി ഷെഫീഖയാണ് മരിച്ചത്.
ഇന്റേൺഷിപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഒരു എൻജിനീയറിങ് കോളജിൽ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെയായിരുന്നു കുഴഞ്ഞുവീണത്.
ഉടൻ തന്നെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.