Kerala
ലോഡ്ജ് മുറിയിൽ യുവാവ് മരിച്ച നിലയിൽ
കൊല്ലം കരുനാഗപ്പള്ളിയിൽ യുവാവ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ. വള്ളിക്കാവിലുള്ള ലോഡ്ജിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
ക്ലാപ്പന സ്വദേശി വിനീഷ് ആണ് മരിച്ചത്. കരുനാഗപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് വിനീഷ് ലോഡ്ജിൽ മുറിയെടുത്തത്.