Kerala
റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടു വന്ന കാര്‍ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ബാലുശ്ശേരി കരുമലയിലാണ് സംഭവം.
എകരൂല്‍ വാകേരി കല്ലാച്ചികണ്ടി അഭിലാഷ്(38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്.
കരുമല ഉപ്പുംപെട്ടിയിലെ അമ്മയുടെ വീട്ടില്‍ പോയിട്ട് അഭിലാഷ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.