India

ഡെറാഡൂണിൽ നീറ്റ് പരീക്ഷ നടക്കാനിരിക്കെ ജീവനൊടുക്കി 23-കാരി

Posted on

ഡെറാഡൂണ്‍: നീറ്റ് പുന:പരീക്ഷ നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ യുവതി ജീവനൊടുക്കി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം.

പരീക്ഷ പാസാകാന്‍ കഴിയില്ലെന്ന ഭയം 23-കാരിയെ അലട്ടിയിരുന്നുവെന്നാണ് വിവരം. പട്ടേല്‍ നഗറിന് കീഴിലുള്ള ചന്ദ്രമണി കോളനിയിലെ വീട്ടില്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ‘അമ്മേ-അച്ഛാ, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു’, എന്നാണ് കുറിപ്പിലുള്ളത്.

യുവതി വളരെക്കാലമായി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version