Kerala
മൈക്കിൾ സിറ്റിയിൽ യുവാവ് കുത്തേറ്റ് മരിച്ചു, ബന്ധു പിടിയിൽ
തൊടുപുഴ: ഇടുക്കി കഞ്ഞിക്കുഴിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ചുരുളിപതാല്‍ മൈക്കിള്‍ സിറ്റി കല്ലുമാലിക്കല്‍ രാജനാണ് (26) കുത്തേറ്റ് മരിച്ചത്.
കഴിഞ്ഞ രാത്രിയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ രാജന്റെ ബന്ധുവും അയല്‍വാസിയുമായ അനൂപിനെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി 10.30ഓടെ രാജന്റെ വീട്ടില്‍വച്ചാണ് സംഭവം നടന്നത്. രാജന്‍ തടി പണിക്കാരനാണ്.
പ്രതിയായ അനൂപ് കഞ്ഞിക്കുഴിയിലെ ഒരു ചിക്കന്‍ സെന്ററില്‍ ജോലി ചെയ്യുകയാണ്. രാജന്റെ പിതാവിന്റെ സഹോദരിയുടെ മകനാണ് അനൂപ്.