Kerala
കളമശ്ശേരിയിൽ മിന്നലേറ്റ് സ്ത്രീക്ക് മരണം
കൊച്ചി കളമശ്ശേരിയിൽ മിന്നലേറ്റ് സ്ത്രീ മരിച്ചു. കളമശ്ശേരി സ്വദേശി ലൈലയാണ് മരിച്ചത്.
വീട്ടിലേക്ക് കയറുന്നതിനായി കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. ഇന്നലെ രാത്രി 10.45നാണ് സംഭവം. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.