Kerala
വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കാസർഗോട്: കാസർഗോഡ് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കരിന്തളം വടക്കേ പുലിയന്നൂരിലാണ് സംഭവം. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
വടക്കേ പുലിയന്നൂരിലെ വിജയന്റെ ഭാര്യ സവിത(45) ആണ് മരിച്ചത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തായാണ് സംഭവം നടന്നത്. ‘ഞാൻ വരാം’ എന്ന വാട്‌സ്ആപ്പ് സ്റ്റാറ്റസിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം.
ബഹളം കേട്ട് നാട്ടുകാർ എത്തി വീടിനുള്ളിൽ നോക്കിയപ്പോളാണ് സവിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് വീട്ടിൽ തീപിടിത്തം ഉണ്ടായത്.
മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണ് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.