Kerala

അവധി ആഘോഷിക്കാൻ ബന്ധുവീട്ടിലെത്തിയ പതിനേഴുകാരി പാറക്കുളത്തിൽ മുങ്ങി മരിച്ചു

Posted on

കോതമംഗലം: കുളത്തിന് സമീപത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന പതിനേഴുവയസുകാരി പാറക്കുളത്തിൽ മുങ്ങി മരിച്ചു. കോതമംഗലം ചെറുവട്ടൂരിൽ ആയിരുന്നു സംഭവം.

അവധി ആഘോഷിക്കാൻ ബന്ധുവീട്ടിലെത്തിയ പ്ലസ് ടു വിദ്യാർഥിനിയാണ് മരിച്ചത്. ആലുവ എൻഎഡിക്ക് സമീപം കോമ്പാറ അടിവാരത്ത് താമസിക്കുന്ന കാലടി ഓണംപിള്ളി മുണ്ടത്ത് നിഷാദിന്റെ മകൾ ഹാദിയ ഹനാൻ (17) ആണ് മരിച്ചത്.

ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ് ഹാദിയ. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുകുട്ടികളെ രക്ഷപെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version