Kerala
പള്ളിയിൽ അലങ്കാരപ്പണി നടത്തുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു
ആലപ്പുഴയിൽ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ആലപ്പുഴ പുറക്കാട് പഴയങ്ങാടി പുത്തൻ പുരയിൽ അമീൻ (27) ആണ് മരിച്ചത്.
പഴയങ്ങാടി ജുമാ മസ്ജിദിൽ ആണ്ടുനേർച്ച ചടങ്ങിൻ്റെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്.
സൗണ്ട് എഞ്ചിനീയറായിരുന്നു അമീൻ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസിൻ്റെ നടപടിക്രമങ്ങൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.