Kerala
വയോധിക തീ പൊള്ളലേറ്റ് മരിച്ച നിലയിൽ
മലപ്പുറം വട്ടക്കുളം കാന്തള്ളൂരിൽ തനിച്ച് താമസിക്കുന്ന വയോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
ദേവകിയമ്മയാണ് മരിച്ചത്. 77 വയസ്സായിരുന്നു. അടുക്കളയിൽ തീ പൊള്ളലേറ്റ് കരിഞ്ഞ നിലയിൽ ആണ് മൃതദേഹം കണ്ടത്.
ചങ്ങരംകുളം പൊലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി.
അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്.