India

പഞ്ചാബിൽ വ്യാജ മദ്യദുരന്തത്തിൽ 14 പേർ മരിച്ചു

Posted on

ചണ്ഡിഗഢ്: പഞ്ചാബിൽ വ്യാജ മദ്യദുരന്തത്തിൽ 14 പേർ മരിച്ചു. ആറ് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ ആണ്.

അമൃത്സറിലെ മജിട്ട മണ്ഡലത്തിൽ ഇന്നലെ രാത്രി ആണ് അപകടം ഉണ്ടായത്. 5 ഗ്രാമങ്ങളിലുള്ളവരാണ് വ്യാജമദ്യം കഴിച്ചത്. മദ്യം വിതരണം ചെയ്തവരെ അറസ്റ്റ് ചെയ്തതായി അമൃതസർ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

ഇന്നലെ രാത്രി 9.30-ഓടെയാണ് സംഭവം. മദ്യം വിതരണം ചെയ്ത പ്രധാനി പരബ് ജിത് സിംഗ് ഉൾപ്പെടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാജ മദ്യം നിർമ്മിച്ചവരെ കണ്ടെത്താനും നടപടി തുടങ്ങി. സംഭവത്തിൽ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ മൂന്നു വർഷത്തിനിടെയുള്ള നാലാമത്തെ മദ്യ ദുരന്തമാണ് പ‍ഞ്ചാബിലുണ്ടാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version