India

അഹമ്മദാബാദ് വിമാന ദുരന്തം: മരണം 170 പിന്നിട്ടു

Posted on

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയുമെന്ന് വിവരം. തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായരാണ് അപകടത്തിൽ മരണപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

യുകെയിൽ ന‍ഴ്സായിരുന്നു രഞ്ജിത. അവധി ക‍ഴിഞ്ഞ് മടങ്ങുമ്പോ‍ഴാണ് ദുരന്തം. എന്നാൽ കുടുംബത്തിന് ഇതുവരെ ഔദ്യോഗികമായി വിവരം ലഭ്യമായിട്ടില്ല. നിലവിൽ മരണ സംഖ്യ ഉയർന്ന് 170 ആയിട്ടുണ്ട്. നിരവധി പേർ അത്യാസന്ന നിലയിൽ തുടരുകയാണ്.

അതേസമയം, വിമാന അപകടവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മലയാളികൾ ഉണ്ടോ എന്ന് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.

യുദ്ധകാല അടിസ്ഥാനത്തിൽ രക്ഷാദൗത്യം നടക്കുന്നുണ്ട്. ഡിസാസ്റ്റർ മാനേജ്മെൻറ് കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. വിവരങ്ങൾ ശേഖരിക്കാൻ മുഖ്യമന്ത്രിയുടെ തലത്തിൽ നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version