Kerala
വയനാട്ടില്‍ പോക്സോ കേസ് അതിജീവിത ജീവനൊടുക്കി
കല്പറ്റ: വയനാട്ടില്‍ പോക്സോ കേസ് ഇര ജീവനൊടുക്കി. തിങ്കളാഴ്ചയാണ് പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടത്.
കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവിനെയും അയല്‍വാസിയെയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കടുത്ത മാനസിക സമ്മര്‍ദമാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.