Kerala

മയക്കുമരുന്നുമായി മകനോടൊപ്പം അറസ്റ്റ് ചെയ്ത സംഭവം; ആലപ്പുഴയില്‍ അഭിഭാഷക ജീവനൊടുക്കിയ നിലയില്‍

Posted on

ആലപ്പുഴ: ലഹരിക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ അഭിഭാഷകയെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി അഡ്വ. സത്യമോള്‍(46) ആണ് മരിച്ചത്. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷമാണ് അഭിഭാഷകയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സത്യമോളെയും മകന്‍ സൗരവ്ജിത്തിനെയും കഴിഞ്ഞ ഒക്ടോബറിലാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പുന്നപ്ര പൊലീസും ചേര്‍ന്ന് പിടികൂടിയത്. കരുനാഗപ്പള്ളി കുടുംബക്കോടതിയില്‍ അഭിഭാഷകയായി ജോലി ചെയ്തുവരികയായിരുന്നു സത്യമോള്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version