Kerala

തെങ്ങ് മറിഞ്ഞു വീണു; വയോധികന് ദാരുണാന്ത്യം

Posted on

കാസർകോട്: കടപ്പുറത്തിരുന്ന് സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ തെങ്ങ് ശരീരത്തിലേക്ക് മറിഞ്ഞുവീണു വയോധികന് ദാരുണാന്ത്യം. അബ്ദുല്ല എന്ന അറുപത്തഞ്ചുകാരണാണ് മരിച്ചത്. കുമ്പള പെർവാഡ് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റും മത്സ്യത്തൊഴിലാളിയുമായിരുന്നു മരിച്ച അബ്ദുല്ല.

ഇന്ന് രാവിലെ എട്ടരയോടെ പെർവാഡ് പിഎസ് ഗ്രൗണ്ടിന് സമീപത്താണ് അപകടം. അബ്ദുള്ളയും സുറുത്തുക്കളായ ഇബ്രാഹിമും ഹസൈനാറും ഗ്രൗണ്ടിന് സമീപം കടപ്പുറത്ത് ഇരുന്ന് സംസാരിക്കുകയായിരുന്നു. ഇതിനിദ് ഈബുദുള്ളയുടെ ദേഹത്തേക്ക് അവിടെയുണ്ടായിരുന്ന ഒരു തെങ്ങ് മറിഞ്ഞുവീഴുകയായിരുന്നു.

സുഹൃത്തുക്കൾ ഓടി മാറിയെങ്കിലും അബ്ദുല്ലയ്ക്ക് അതിനു കഴിഞ്ഞില്ല. സാരമായി പരിക്കേറ്റ അബ്ദുല്ലയെ ഉടൻ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സക്കീന. മക്കൾ: ഹനീഫ, ഷംസു, അമീർ, സൈനബ, മിസ്‌രിയ, ഖദീജ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version