Kerala
നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ സംഭവം; വധശ്രമത്തിന് കേസെടുത്ത് പോലീസ്
ആലപ്പുഴ: നവജാത ശിശുവിനെ ആശുപത്രി ശുചിമുറിയുടെ ജനാലയിലൂടെ പുറത്തെറിഞ്ഞ സംഭവത്തിൽ അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. ഹരിപ്പാട് താലൂക്ക് ആശുപത്രി ശുചിമുറിയിലാണ് സംഭവം.
കടുത്ത വയറുവേദനയെ തുടർന്നാണ് 19കാരി ബന്ധുക്കൾക്കൊപ്പം ആശുപത്രിയിലെത്തിയത്.
പരിശോധനയിൽ വിദ്യാർത്ഥിനി ഗർഭിണിയാണോ എന്ന് ഡോക്ടർമാർക്ക് സംശയം തോന്നിയിരുന്നു. ഇക്കാര്യം നിഷേധിച്ച പെൺകുട്ടി പരിശോധനയുമായി സഹകരിച്ചില്ല.