Kerala
കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്; ഫോർട്ട് കൊച്ചി സ്വദേശിനിയിൽ നിന്ന് തട്ടിയത് 95,000 രൂപ
കൊച്ചി: കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഫോർട്ട് കൊച്ചി സ്വദേശിയായ യുവതിയിൽ നിന്ന് 95,000 രൂപ തട്ടിയെടുത്തു. വാട്സാപ്പിൽ ലിങ്ക് അയച്ച് നൽകിയായിരുന്നു തട്ടിപ്പ്.
‘കുക്കു എഫ്എം’ കസ്റ്റമർ കെയറിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഫോണിന്റെ നിയന്ത്രണം കൈവശപ്പെടുത്തി ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് ഫോർട്ട് കൊച്ചി പോലീസ് കേസെടുത്തു.
അതേസമയം, കൊച്ചിയിൽ ഓൺലൈൻ തട്ടിപ്പിലൂടെ 26 കോടി രൂപ നഷ്ടപ്പെട്ട സംഭവത്തിൽ ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്. തട്ടിപ്പിന് പിന്നിൽ സൈപ്രസ് മാഫിയ ആണെന്നാണ് പൊലീസിന്റെ നിഗമനം. മലയാളികൾക്ക് പങ്കുണ്ടെന്നും പൊലീസ് സംശയിക്കുന്നു