Crime
തെലങ്കാനയിൽ എഞ്ചിനീയറിങ് വിദ്യാർഥിയെ കുത്തിക്കൊന്നു
തെലങ്കാനയിൽ എഞ്ചിനീയറിങ് വിദ്യാർഥിയെ കുത്തിക്കൊന്നു. ബൊമ്മന യുവൻ/ അഖിൽ (22) ആണ് കൊല്ലപ്പെട്ടത്. നാലു വർഷമായി യുവാവ് ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചിരുന്നു. ഈ പെണ്‍കുട്ടിയുടെ സഹോദരനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അവസാന വർഷ എഞ്ചിനീയറിങ് വിദ്യാർഥിയാണ് കൊല്ലപ്പെട്ട അഖിൽ. ഇന്ദിര നഗർ കോളനിയിൽ വെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് മാച്ച് കണ്ടുകൊണ്ടിരിക്കവേയാണ് സംഭവം. ബൈക്കിലെത്തിയ പത്തോളം ആളുകള്‍ അഖിലിനെ ചോദ്യം ചെയ്യുകയും പിന്നാലെ കത്തികൊണ്ട് കുത്തുകയുമായിരുന്നു.
തലയിലും കഴുത്തിലും കൈകളിലും കുത്തിപ്പരുക്കേൽപ്പിച്ചതിന് പിന്നാലെ ഉടൻ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.