Crime
അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച യുവ നടൻ കഴുത്തറുത്ത് കൊല്ലപ്പെട്ടു
നാഗ്പൂർ: അമിതാഭ് ബച്ചനൊപ്പം സിനിമയിൽ അഭിനയിച്ച യുവതാരം ബാബു രവി സിങ് ഛേത്രി കൊല്ലപ്പെട്ടു. 21 വയസായിരുന്നു.
പ്രിയാൻഷു എന്ന പേരിൽ അറിയപ്പെടുന്ന ബാബു രവിയെ മദ്യപാനത്തിനിടെയുണ്ടായ വഴക്കിനിടെ സുഹൃത്ത് ധ്രുവ് ലാൽ ബഹദൂർ സഹു (20) കൊലപ്പെടുത്തുകയായിരുന്നു. ഇയാൾ ജരിപട്ക പൊലീസിന്‍റെ കസ്റ്റഡിയിലാണ്.
ബാബു രവിയും ധ്രുവും ബുധനാഴ്ച പുലർച്ചെ മദ്യപിക്കാനായി നാരി പ്രദേശത്തെ ആൾത്താമസമില്ലാത്ത വീട്ടിലെത്തിയിരുന്നു. അവിടെ വെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ ധ്രുവിനെ ബാബു രവി ഭീഷണിപ്പെടുത്തിയിരുന്നു.
ഇതിനിടെ ബാബു ഉറങ്ങുകയും ചെയ്തു. എന്നാൽ തന്നെ ബാബു രവി എന്തെങ്കിലും ചെയ്യുമെന്ന് ഭയന്ന ധ്രുവ്, കെട്ടിയിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തി മുഖം പാറക്കല്ല് കൊണ്ട് അടിച്ച് വികൃതമാക്കുകയായിരുന്നു