Crime
പാർക്കിങിനെ ചൊല്ലി തർക്കം; നടി ഹുമ ഖുറേഷിയുടെ ബന്ധു കൊല്ലപ്പെട്ടു
ദില്ലി: നടി ഹുമ ഖുറേഷിയുടെ ബന്ധുവായ ആസിഫ് ഖുറേഷി എന്നയാളെ ദില്ലിയിൽവെച്ച് കുത്തിക്കൊന്നു. പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 19 വയസ്സും 18 വയസ്സുമുള്ള രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ദില്ലിയിലെ നിസാമുദ്ദീനിലാണ് സംഭവം നടന്നത്. വീടിന് മുന്നിൽ പാർക്ക് ചെയ്ത സ്കൂട്ടർ മാറ്റാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ആസിഫും പ്രതികളും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തർക്കം രൂക്ഷമായതോടെ പ്രതികൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആസിഫിനെ ആക്രമിച്ചു.
ഗുരുതരമായി പരിക്കേറ്റ ആസിഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.