Crime
വിദ്യാര്‍ത്ഥിനിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗാതിക്രമം; കോളേജ് അധ്യാപകനെതിരെ കേസ്
ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗാതിക്രമം നടത്തി അധ്യാപകന്‍.വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു.
ബിസിഎ വിദ്യാര്‍ത്ഥിക്കു നേരെയാണ് അധ്യാപകന്‍ ലൈംഗാതിക്രമം നടത്തിയത്. സഞ്ജീവ് കുമാര്‍ എന്ന അധ്യാകനെതിരെയാണ് കേസ്.
അധ്യാപകന്‍ വീട്ടില്‍ കുടുംബം ഉണ്ടാകുമെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥിനിയെ വീട്ടിലെത്തിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥിനി എത്തിയപ്പോള്‍ സഞ്ജീവ് കുമാര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ആദ്യം ലഘുഭക്ഷണം നല്‍കുകയും തുടര്‍ന്ന് ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.