Crime
കുടുംബ വഴക്ക്, മകൻ അച്ഛനെ കൊലപ്പെടുത്തി
വയനാട് മാനന്തവാടിയില്‍ മകൻ അച്ഛനെ വെട്ടിക്കൊന്നു. മാനന്തവാടി എടവക സ്വദേശി ബേബിയാണ് മരിച്ചത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലുണ്ടായ വഴക്കിനിടെ റോബിൻ ബേബിയെ വെട്ടുകയായിരുന്നു.
ഇന്നലെ രാത്രിയാണ് ബോബിയും റോബിനും തമ്മിൽ വഴക്കുണ്ടാവുന്നത്. ഇതിനിടെ പ്രകോപിതനായ റോബിൻ ബേബിയുടെ നെഞ്ചിൽ കുത്തുകയായിരുന്നു. ആക്രമണത്തിൽ ബോബിയുടെ നെഞ്ചിന് ആഴത്തിൽ പരിക്കേറ്റിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ബോബി മരിച്ചത്.