Kerala

വനത്തിൽ ഹെൽമെറ്റ് തലയില്‍ ധരിച്ച നിലയിൽ മൃതദേഹം

Posted on

വനത്തിനകത്ത് നിന്ന് മൃതദേഹം കണ്ടെത്തി. വിതുര സ്വദേശി കുഞ്ഞുമോൻ എന്ന് വിളിക്കുന്ന പ്രിൻസിന്റെ (52) മൃതദേഹം ആണ് കണ്ടെത്തിയത്.

പാലോട് കെ എസ് ഇ ബി സബ് സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരൻ ആണ് പ്രിൻസ്. പാലോട് – പാണ്ഡ്യൻപാറ കെഎസ്ഇബി പവർ സ്റ്റേഷന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഹെൽമെറ്റ് തലയില്‍ ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പാങ്ങോട് പോലീസ് സ്ഥലത്ത് എത്തി പരിശോധന തുടങ്ങി. വീട്ടില്‍ എത്താത്തിനെ തുടര്‍ന്ന് കുടുംബം തിരക്കി എത്തിയപ്പോ‍ഴാണ് മൃതദേഹം കണ്ടെത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version