Kerala
വയോധികയെ വീടുകയറി ക്രൂരമായി മർദ്ദിച്ച അയല്‍വാസി അറസ്റ്റില്‍
കൊല്ലം: വയോധികയെ വീടുകയറി ക്രൂരമായി മർദ്ദിച്ച അയല്‍വാസി അറസ്റ്റില്‍. കൊല്ലം കൊട്ടാരക്കര ഗാന്ധിമുക്കില്‍ ഇന്നലെയാണ് സംഭവം നടന്നത്. റിട്ടയേർഡ് അദ്ധ്യാപികയായ സരസമ്മയാണ് മർദ്ദനത്തിനിരയായത്. 78 വയസാണ്. സംഭവത്തില്‍ സരസമ്മയുടെ അയല്‍വാസി ശശിധരനാണ് (70) അറസ്റ്റിലായത്.
വീട്ടില്‍ അതിക്രമിച്ച് കയറിയ ശശിധരനെ സരസമ്മ വടികൊണ്ട് അടിക്കാൻ ശ്രമിച്ചു. പിന്നാലെ ശശിധരൻ വടി പിടിച്ചുവാങ്ങിയതിനുശേഷം വയോധികയെ ക്രൂരമായി മർദ്ദിക്കുകയും വലിച്ചിഴയ്ക്കുകയുമായിരുന്നു.
അയല്‍വാസികള്‍ തമ്മിലെ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇവർ തമ്മില്‍ വഴക്ക് പതിവാണെന്നും നാട്ടുകാർ പറയുന്നു. മർദ്ദനത്തില്‍ പരിക്കേറ്റ സരസമ്മ ആശുപത്രിയില്‍ ചികിത്സ തേടി.