Crime

യുവാവിനെ ശ്വാസംമുട്ടിച്ച് കൊന്നു, തിരിച്ചറിയാതിരിക്കാന്‍ ഗോതമ്പിട്ട് കത്തിച്ചു; ഒടുവില്‍ കുടുങ്ങി ഭാര്യയും കാമുകനും

Posted on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യുവാവിനെ കൊന്ന് കത്തിച്ച കേസില്‍ ഭാര്യയും കാമുകനും പിടിയില്‍. മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിലെ കൈയിലെ ടാറ്റൂവും മദ്യക്കുപ്പുകളിലെ ക്യൂആര്‍ കോഡുമാണ് കേസ് തെളിയിക്കുന്നതില്‍ നിര്‍ണായക തുമ്പായി മാറിയത്.

ആഗ്രയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഏപ്രില്‍ 1 ന് രാത്രിയിലാണ് പകുതി കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മുഖം തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞതിനാല്‍ മൃതദേഹം തിരിച്ചറിയുക വെല്ലുവിളിയായിരുന്നു. പക്ഷേ കൈത്തണ്ടയിലെ ടാറ്റൂ കേസ് തെളിയിക്കുന്നതില്‍ നിര്‍ണായകമാകുകയായിരുന്നു. ലോകേന്ദ്ര എന്നാണ് ടാറ്റൂവില്‍ എഴുതിയിരുന്നത്.

അതിനിടെ ലോകേന്ദ്രയെ കാണാനില്ലെന്ന് കാട്ടി സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയതും കേസില്‍ വഴിത്തിരിവായി. ലോകേന്ദ്ര രാത്രിയില്‍ വീട്ടില്‍ തിരിച്ചെത്തിയില്ലെന്നും മഹേഷ് പ്രജാപതിക്കൊപ്പമാണ് അവസാനമായി കണ്ടതെന്നും പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version