Crime
ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കാൻ അച്ഛനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റില്‍
കുർണൂൽ: ആന്ധ്രാപ്രദേശില്‍ അച്ഛനെ കൊലപ്പെടുത്തി ജോലി തട്ടിയെടുക്കാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. രാമചാരിയുടെ മകൻ വീരസായിയാണ് പിടിയിലായത്.
സർക്കാർ ബസ് ഡ്രൈവറായ അച്ഛനെയാണ് മകൻ കൊലപ്പെടുത്തിയത്. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ കോടുമുരു മണ്ഡലത്തിലെ പുലകുർത്തി ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് 57 വയസ്സുകാരനായ പിതാവിനെ മകൻ കൊലപ്പെടുത്തിയത്.
യെമ്മിഗനൂർ ഡിപ്പോയിലെ ആർടിസി ബസ് ഡ്രൈവറാണ് കൊല്ലപ്പെട്ട രാമചാരി. ഭാര്യ വീരുപാക്ഷമ്മ, മകൻ വീരസായി, ഒരു മകൾ എന്നിവർക്കൊപ്പമാണ് രാമചാരി താമസിച്ചിരുന്നത്.
ബിരുദധാരിയായ വീരസായി വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. നിലവിൽ ഒരു മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്യുകയായിരുന്നു.