Kerala
ദൃശ്യ വധക്കേസ് പ്രതി രക്ഷപ്പെട്ടിട്ട് അഞ്ച് ദിവസം; വിനീഷിനെ കണ്ടെത്താനാകാതെ അന്വേഷണ സംഘം
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ദൃശ്യ വധക്കേസ് പ്രതി വിനീഷിനെ കണ്ടെത്താനാകാതെ അന്വേഷണ സംഘം. പ്രതി രക്ഷപ്പെട്ടിട്ട് അഞ്ച് ദിവസമായിട്ടും സൂചനയൊന്നും ലഭിച്ചിട്ടില്ല. വിനീഷിനെ കണ്ടെത്താന്‍ അന്വേഷണ സംഘം കര്‍ണാടക പൊലിസുമായി ബന്ധപ്പെട്ടു.
നേരത്തെ രക്ഷപ്പെട്ട സമയത്ത് വിനീഷിനെ പൊലിസ് കണ്ടെത്തിയത് ധര്‍മ്മസ്ഥലയില്‍ വച്ചായിരുന്നു. അന്ന് അവിടെ വിനീഷിന് ആരെങ്കിലുമായും പരിചയമുണ്ടോ എന്നും ഇപ്പോള്‍ അവിടെ എത്താന്‍ സാധ്യതയുണ്ടോ എന്നതുമാണ് പരിശോധിക്കുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ചാവും കേരള പൊലിസ് കര്‍ണാടകയിലേക്ക് പോകുക.