Crime
ജോലി കണ്ടെത്തണമെന്ന് ഉപദേശിച്ചു; അമ്മായിയുടെ മൂന്ന് വയസ് പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി 25കാരനായ യുവാവ്
ജോലി കണ്ടെത്തണമെന്ന് ഉപദേശിച്ച അമ്മായിയുടെ മൂന്ന് വയസ് പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി 25കാരനായ യുവാവ്. അമ്മയുമായി വീട്ടില്‍ നിന്നും മാറി താമസിക്കണമെന്നും ഉടന്‍ ഒരു ജോലി കണ്ടെത്തണമെന്നും അമ്മായി ഉപദേശിച്ചതാണ് കൊലപാതകത്തിന് കാരണം.
ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. അമ്മായിയുടെ മൂന്നുവയസുകാരനായ മകന് ആരവിനെയാണ് വികാസ് ഷാ എന്നയാള്‍ കൊലപ്പെടുത്തി മൃതദേഹം ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിച്ചത്. ഖുശിനഗര്‍ എക്സ്പ്രസിലെ എസി കോച്ചിലെ ശുചിമുറിയില്‍ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിലൊണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
കൊല്ലപ്പെട്ട മൂന്ന് വയസുകാരന് പുറമേ എട്ട് വയസുള്ള മകളും അഞ്ച് വയസുള്ള മകനുമാണ് യുവതിക്കുള്ളത്. ജോലി തേടി ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത് അടക്കമുള്ള രാജ്യങ്ങളില്‍ യുവാവ് പോയെങ്കിലും അവിടെയെല്ലാം വഴക്കുണ്ടാക്കി തിരിച്ചുപോരുകയായിരുന്നു യുവാവ്.
ബാന്ദ്രയില്‍ നിന്നാണ് വികാസ് ഷാ അറസ്റ്റിലായത്. മകനെ കാണാതായതിന് പിന്നാലെ വികാസിനെതിരെ കുട്ടിയുടെ അമ്മ പരാതി നല്‍കിയിരുന്നു. യുവാവിനെ പൊലീസ് തെരയുന്നതിനിടയിലാണ് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.