Crime

ദമ്പതികളെ കൊലപ്പെടുത്തി സ്വർണം കവർന്നു

Posted on

ഈറോഡ്∙ ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം സ്വർണം കവർന്നു. ശിവഗിരി വിലാങ്കാട്ട് വലസിൽ മേക്കരയാൻ തോട്ടത്തിലെ രാമസ്വാമി (75), ഭാര്യ ഭാഗ്യം (65) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് നാലുദിവസത്തെ പഴക്കം. ദമ്പതികൾ ധരിച്ചിരുന്ന 12 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.

രാമസ്വാമിയുടെയും ഭാഗ്യത്തിന്രെയും മക്കൾ വിവാഹത്തിന് ശേഷം വേറെ സ്ഥലങ്ങളിലാണ് താമസിക്കുന്നത്. കഴിഞ്ഞ 4 ദിവസമായി മക്കൾ മാതാപിതാക്കളെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് പ്രദേശത്ത് താമസിക്കുന്ന ബന്ധുക്കൾ ഇവരുടെ വീട്ടിൽ എത്തിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ശിവഗിരി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version