Crime

ഭാര്യയെയും മകനെയും വെടിവെച്ച് കൊന്ന ശേഷം യുഎസിൽ ഇന്ത്യക്കാരനായ ടെക് സിഇഒ ജീവനൊടുക്കി

Posted on

ഭാര്യയെയും മകനെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം ഇന്ത്യക്കാരനായ ടെക് സംരംഭകന്‍ ജീവനൊടുക്കി. മൈസൂരിലെ വിജയനഗർ തേർഡ് സ്റ്റേജിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോബോട്ടിക് കമ്പനിയായ ഹോളോവേൾഡിന്റെ സിഇഒ ആയിരുന്ന ഹർഷവർദ്ധന എസ് കിക്കേരി (57)ആണ് ഭാര്യയും ഹോളോവേൾഡിന്റെ സഹസ്ഥാപകയുമായ ശ്വേത പന്യം (44), അവരുടെ 14 വയസ്സുള്ള മകൻ എന്നിവരെ കൊലപ്പെടുത്തിയത്.

വാഷിങ്ടണ്‍ ന്യൂകാസിലിലെ വസതിയില്‍ ഏപ്രില്‍ 24-നായിരുന്നു സംഭവമെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകത്തിനും ആത്മഹത്യയ്ക്കും കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ദുരന്തം നടക്കുമ്പോൾ ഇളയ മകൻ 7 വയസ്സുകാരൻ വീടിന് പുറത്തായിരുന്നുവെന്നും അതിനാൽ അവൻ രക്ഷപ്പെട്ടുവെന്നുമാണ് റിപ്പോർട്ട്.

മാണ്ഡ്യ സ്വദേശിയായ ഹര്‍ഷവര്‍ധന കിക്കേരി മൈസൂരു ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ‘ഹോലോവേള്‍ഡ്’ എന്ന റോബോട്ടിക്‌സ് കമ്പനിയുടെ സിഇഒയായിരുന്നു. ഭാര്യ ശ്വേത ഇതേ കമ്പനിയുടെ സഹസ്ഥാപകയുമായിരുന്നു.

നേരത്തേ യുഎസിലായിരുന്ന ഹര്‍ഷവര്‍ധനയും ഭാര്യയും 2017-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയശേഷമാണ് ‘ഹോലോവേള്‍ഡ്’ റോബോട്ടിക്‌സ് കമ്പനി സ്ഥാപിച്ചത്. എന്നാല്‍, കോവിഡ് വ്യാപനത്തിന് പിന്നാലെ 2022-ല്‍ കമ്പനി അടച്ചുപൂട്ടേണ്ടിവന്നു. ഇതോടെ ഹര്‍ഷവര്‍ധനയും കുടുംബവും യുഎസിലേക്ക് മടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version