Crime
വിവാഹം കഴിക്കാൻ സമ്മതം മൂളുന്നില്ല: ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവതി
പട്നയില്‍ യുവതി ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി. പൂജ കുമാരിയാണ് മുരാരി കുമാറിനെ കൊലപ്പെടുത്തിയത്.
ഉറങ്ങുന്നതിനിടെ പങ്കാളിയെ അമ്മിക്കല്ലുകൊണ്ടും ഇരുമ്പ് ദണ്ഡുകൊണ്ടും തലക്കടിച്ച് കൊലപ്പെടുത്തിയത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. ഇരുവരും വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു. മുരാരി കുമാര്‍ ഉറങ്ങുന്നതിനിടെ അമ്മിക്കല്ലുകൊണ്ട് നിരവധി തവണ തലക്കടിക്കുകയും ഇരുമ്പ് ദണ്ഡുപയോഗിച്ച് കുറേ തവണ അടിക്കുകയുമായിരുന്നു.
കുറ്റകൃത്യം ചെയ്ത ശേഷം യാതൊരു ഭാവവ്യത്യാസവുമില്ലാതെ പൂജ മൃതദ്ഹത്തിന് സമീപമിരുന്നു. പിന്നീട് പൊലീസിനെ വിളിച്ച് കുറ്റം ഏറ്റുപറയുകയുമായിരുന്നു. പിന്നീട് പൊലീസ് പൂജയെ അറസ്റ്റ ചെയ്തു.