Kerala

തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

Posted on

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. നെയ്യാറ്റിൻകര വ്ലാത്താങ്കരയിൽ അൽമ ( 32 ) ആണ് മരിച്ചത്. ഭർത്താവ് വിഷ്ണുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് സംഭവം. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക നി​ഗമനം. വീടിന് അകത്തുള്ള മുറിയിൽ വെച്ചാണ് അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത്.

കൊലപാതകം നടത്തിയ ശേഷം തൊട്ട് അടുത്തുള്ള വീട്ടിൽ പോയി കൊലപാതക വിവരം അറിയിക്കുകയായിരുന്നു. ഒമ്പത് വർഷം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. പാറശ്ശാല പൊലീസ് കേസിൽ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version