Crime
യുവതിയെയും മൂന്ന് പെൺമക്കളെയും കഴുത്തറുത്ത് കൊന്നു; ഭർത്താവ് ഒളിവിൽ
ന്യൂഡൽഹി: രാജ്യത്തെ നടുക്കി ദില്ലിയിൽ വീണ്ടും അരുംകൊല. ഡൽഹിയിലെ സമയ്പുർ ബദ്ലിയിൽ യുവതിയെയും മൂന്ന് പെൺമക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഭർത്താവാണ് ഇവരെ കൊന്നത് എന്നാണ് പൊലീസ് സംശയിക്കുന്നത്.
ചന്ദൻ പാർക്ക് പ്രദേശത്തായിരുന്നു സംഭവം. വീട്ടിൽനിന്ന് തന്നെയാണ് യുവതിയുടെയും പെൺമക്കളുടെയും മൃതദേഹം കണ്ടെടുത്തത്. പെണ്മക്കൾ മൂന്ന് പേരും പ്രായപൂർത്തിയാകാത്തവരാണ്. മൂന്ന് മുതൽ അഞ്ച് വയസ് വരെയാണ് ഇവരുടെ പ്രായം. നാല് പേരെയും കഴുത്തറുത്താണ് കൊലപ്പെടുത്തിയിട്ടുള്ളത്.