Crime
കോളേജ് വിദ്യാർത്ഥിനി വാടക മുറിയിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
ബെംഗളൂരു: ബെംഗളൂരുവിൽ കോളേജ് വിദ്യാർത്ഥിനിയെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ബെംഗളൂരു ആചാര്യ കോളജിലെ അവസാന വർഷ ബിബിഎം വിദ്യാർഥിനിയായ ദേവിശ്രീ(21)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാടകയ്ക്കെടുത്ത മുറിയിലാണ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദേവിശ്രീയുടെ ഒപ്പം താമസിച്ചിരുന്ന പ്രേം വർധൻ എന്നയാൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.
പ്രേമും ദേവിശ്രീയും രാവിലെ 9:30 ഓടെ വാടക മുറിയിലെത്തി രാത്രി 8:30 വരെ ഇരുവരും ഒപ്പം താമസിച്ചിരുന്നതായും പിന്നീട് മുറി പുറത്തുനിന്ന് പൂട്ടി പ്രേംവർധൻ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.