India

സാരിക്ക് പകരം നൈറ്റ് ഡ്രസ് ധരിച്ചതിൽ തർക്കം; യുവതിയെ തീകൊളുത്തി ഭർത്താവ്

Posted on

ബെംഗളുരു: വസ്ത്രധാരണത്തെ ചൊല്ലിയുള്ള തർക്കത്തിൽ യുവതിയെ തീകൊളുത്തി ഭർത്താവ്. കർണാടകയിലെ ബെലഗാവിലുള്ള ഖാനാപുരിലാണ് സംഭവം.

മഞ്ജുള പാട്ടീലെന്ന യുവതിയാണ് ക്രൂരതയ്ക്ക് ഇരയായത്. ഇവരുടെ ഭർത്താവ് കൃഷ്ണ പാട്ടീലിനെ പൊലീസ് അറസ്റ്റ് ചെയ്തു.മഞ്ജുള സാരിക്ക് പകരം നൈറ്റ് ഡ്രസ് ധരിച്ചതാണ് കൃഷ്ണയെ പ്രകോപിപ്പിച്ചത്. ഏപ്രിൽ 19നാണ് സംഭവം.

നൈറ്റ് ഡ്രസിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ തീകൊളുത്തുമെന്ന് പലതവണ കൃഷ്ണ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ മഞ്ജുള വസ്ത്രം മാറ്റാൻ വിസമ്മതിച്ചു. തുടർന്നാണ് തീ കൊളുത്തിയത്.

ശരീരത്തിൽ 80ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ബെലഗാവി മെഡിക്കൽ കോളേജിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് ഗോവയിലെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version