Kerala

വൈറ്റില റെയിവെ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടത്തിയ സംഭവം കൊലപാതകം

Posted on

കൊച്ചി: എറണാകുളം വൈറ്റില റെയിവെ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്.

മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കൊച്ചി ഡിസിപി ഷഹൻ ഷാ അറിയിച്ചു. മൃതദേഹത്തിൻ്റെ സമീപത്ത് നിന്ന് ലഭിച്ച ഫോൺ മരിച്ച യുവതിയുടേതാണ്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. നിലവിൽ പ്രതിയെ കുറിച്ചുള്ള ചില തെളിവുകളും സൂചനകളും ലഭിച്ചിട്ടുണ്ടെന്നും ഡിസിപി അറിയിച്ചു.

മരിച്ചത് കോട്ടയം ചിങ്ങവനം സ്വദേശിയാണെന്ന് സംശയമുണ്ട്. അടുത്ത് കിടന്ന ഫോണിലെ സിം കാർഡ് സുധ ബേബി എന്ന ആളുടെ പേരിലുള്ളതാണ്. എന്നാൽ ഇവർ തന്നെയാണോ മരിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടില്ലഇവർക്ക് ഏകദേശം നാൽപത് വയസ് പ്രായമുണ്ടെന്നാണ് കരുതുന്നത്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version