Crime
അവിഹിതം പൊക്കി, ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി അഴുക്കുചാലില്‍ തള്ളി; ഭാര്യയും കാമുകനും പിടിയില്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കഷണങ്ങളാക്കി അഴുക്കുചാലില്‍ തള്ളിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. സാമ്പല്‍ ചന്ദൗസി പ്രദേശത്ത് താമസിക്കുന്ന രാഹുലിന്റെ (38) കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ റൂബി, കാമുകന്‍ ഗൗരവ് എന്നിവരാണ് പിടിയിലായത്.
കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നവംബര്‍ 18ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി റൂബി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അതിനിടെ ഒരു മാസത്തിന് ശേഷം ഡിസംബര്‍ 15ന് തൊട്ടടുത്തുള്ള പ്രദേശത്തെ അഴുക്കുചാലില്‍ നിന്ന് വികൃതമാക്കിയ നിലയില്‍ ഒരു മൃതദേഹം പൊലീസ് കണ്ടെടുത്തു. തലയും കൈകാലുകളും ഇല്ലാത്ത നിലയിലായിരുന്നു മൃതദേഹം. പരിശോധനയില്‍ മൃതദേഹത്തില്‍ രാഹുല്‍ എന്ന് എഴുതിയിരിക്കുന്നതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.