Kerala

പോത്തൻകോട് വിദ്യാർഥികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

Posted on

തിരുവനന്തപുരം പോത്തൻകോട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. കുത്തേറ്റ വിദ്യാർഥിയെ ആശുപത്രിയിലേയ്ക്ക് മാറ്റി.

ഇന്ന് രാവിലെ ആണ് സംഘർഷം ഉണ്ടായത്. എന്നാൽ കുത്തേറ്റ വിദ്യാർത്ഥിയുടെ വിവരം പൊലീസിന് ഇതുവരെയും വിവരം ലഭ്യമായിട്ടില്ല. ഇന്നലെ വൈകിട്ടും വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിൽപ്പെട്ട വിദ്യാർത്ഥികളെ പോലീസ് പിടികൂടി രക്ഷകർത്താക്കൾക്ക് ഒപ്പം വിട്ടയച്ചിരുന്നു.

ഇന്നലെ ഉണ്ടായ സംഘർ‌ഷത്തിന്റെ തുടർക്കഥയാണ് ഇന്നത്തെ സംഘർഷം എന്നാണ് പൊലീസ് കരുതുന്നത്. കുത്തേറ്റ വിദ്യാർഥിയുടെ നില ​ഗുരുതരമല്ലെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തും മുൻപ് തന്നെ വിദ്യാർഥിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

പോത്തൻകോട് ബസ് സ്റ്റാൻഡിൽ സ്ഥിരം വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടക്കാറുണ്ട്. സംഭവത്തിൽ പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version