Crime
യുവാവിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചുകൊന്നു: 21-കാരൻ അറസ്റ്റില്‍
ലഖ്‌നൗ പാരയില്‍ യുവാവിനെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് ഇരുമ്പ് വടി കൊണ്ട് അടിച്ചുകൊന്ന കേസിൽ 21- കാരൻ അറസ്റ്റില്‍. സതീഷ് ആണ് പൊലീസിൻ്റെ പിടിയിലായത്. പ്രതിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി. പുർവീദിൻ ഖേഡ സ്വദേശി ശിവ് പ്രകാശ് ആണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ഭാര്യയുടെ മുന്നിൽ വെച്ച് ശിവ് പ്രകാശിനെ കൊലപ്പെടുത്തുകയായിരുന്നു. ശിവ് പ്രകാശ് വാതില്‍ തുറന്നതിന് പിന്നാലെ അടിക്കുകയും പുറത്തേക്ക് വലിച്ചിഴച്ച് ഇരുമ്പ് വടി കൊണ്ട് ആവർത്തിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ഭാര്യ പറഞ്ഞു. ശിവ് പ്രകാശ് തളർന്നു വീഴുന്നതുവരെ അയാൾ അടിച്ചുകൊണ്ടിരുന്നു. ഞാൻ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ തന്റെ തലയിലും അടിച്ചുവെന്ന് അവര്‍ പറഞ്ഞു.