Kerala
വാക്കുതര്‍ക്കം; ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25കാരി മരിച്ചു
പെരിന്തല്‍മണ്ണ: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25കാരി മരിച്ചു.
കുന്നംകുളം സ്വദേശിനി ഷഹ്ന (25)ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് അരക്കുപറമ്പ് ഇബ്രാഹിംപടി ചേരിക്കല്ലന്‍ മുന്‍ഷാദിനെ(31) അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തു.
പ്രതിക്ക് ഭാര്യയെ സംശയമായിരുന്നുവെന്നും ഇതാണ് വാക്കുതര്‍ക്കത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. അഞ്ച് മാസം മുന്‍പായിരുന്നു വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഇരുവര്‍ക്കും ആദ്യവിവാഹത്തില് ഓരോ കുട്ടിയുമുണ്ട്.