Kerala
പണം ചോദിച്ചിട്ട് നൽകിയില്ല,ഉമ്മയെയും സഹോദരിയുടെ കുട്ടിയെയും ആക്രമിച്ച് യുവതി; പോലീസ് ഉദ്യോഗസ്ഥർക്കും മർദ്ദനം
കണ്ണൂര്‍: പണം ആവശ്യപ്പെട്ട് ഉമ്മയെയും സഹോദരിയുടെ കുട്ടിയെയും ആക്രമിച്ച യുവതി അറസ്റ്റില്‍. വടക്കുമ്പോട് സ്വദേശിനി റസീനയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരിയുടെ കുട്ടിയെ ആക്രമിക്കുന്നതിനിടയില്‍ വിവരം അറിഞ്ഞെത്തിയ പൊലീസിനെയും യുവതി കയ്യേറ്റം ചെയ്തു
നിരവധി കേസുകളിലെ പ്രതിയായ റസീന ഉമ്മയോട് പണം ചോദിച്ചിട്ടും ലഭിക്കാതെ വന്നപ്പോഴാണ് ആക്രമണം ആരംഭിച്ചത്. വീടിന്റെ ജനലും വീട്ട് മുറ്റത്ത് കിടന്ന കാറിൻ്റെ ചില്ലയമടക്കം ഇവര്‍ തല്ലി തകര്‍ത്തു. പിന്നാലെ കുടുംബാംഗങ്ങളെയും ഇവര്‍ ഉപദ്രവിച്ചു.
സഹോദരിയുടെ കുട്ടിയെ ആക്രമിക്കുന്നതിനിടയില്‍ സ്ഥലത്തെത്തിയ വനിത പൊലീസ് ഉദ്യോഗസ്ഥയെ ഇവര്‍ തള്ളിയിട്ടു. പിന്നാലെ ബലം പ്രയോഗിച്ച് പൊലീസ് പ്രതിയെ കീഴപ്പെടുത്തുകയായിരുന്നു.