Crime

മദ്യലഹരിയില്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

Posted on

തൊടുപുഴ: സഹോദരനെ അനുജന്‍ കുത്തികൊന്നു. ഇടുക്കി പെരിങ്ങാശേരി വെണ്ണിയറി ഈന്തുങ്കല്‍ രാജു ആണ് മരിച്ചത്. 53 വയസ്സായിരുന്നു. അനുജന്‍ ബിജുവിനെ കരിമണ്ണൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തിങ്കള്‍ വൈകിട്ട് ആറോടെ പെരിങ്ങാശേരി ബൗണ്ടറിക്ക് സമീപമാണ് സംഭവം.

മദ്യപിച്ചെത്തിയ ബിജു രാജുവിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. വിവരമറിഞ്ഞ് കരിമണ്ണൂര്‍ പൊലീസെത്തി കുത്തേറ്റുവീണു കിടന്ന രാജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേയാണ് രാജു മരിച്ചത്.

ബിജു മാനസികരോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version