India
അമ്മായിയമ്മയെ കൊലപ്പെടുത്തി നവവധു, ആഭരണങ്ങളുമായി കടന്നു
ജയ്പുര്‍: വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ അമ്മായിയമ്മയെ കൊലപ്പെടുത്തിനവവധു.
രേഖ കൗര്‍ഡ എന്ന യുവതിയാണ് ഭര്‍ത്താവിന്റെ അമ്മയെ വിഷംകൊടുത്ത് കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങളുമായി കടന്നുകളഞ്ഞത്.രാജസ്ഥാനിലെ അല്‍വാറിലാണ് സംഭവം.
2025 മെയിലായിരുന്നു രേഖയുടെയും അല്‍വാര്‍ സ്വദേശിയായ വിക്രംജീത് സിങ്ങിന്റെയും വിവാഹം. രേഖയുടേത് രണ്ടാം വിവാഹമാണ്. ആദ്യവിവാഹത്തില്‍ രണ്ട് കുഞ്ഞുങ്ങളുമുണ്ട്. കഴിഞ്ഞ ജൂണ്‍ 23-നാണ് രേഖ അമ്മായിയമ്മയ്ക്ക് വിഷം നല്കി കൊലപ്പെടുത്തിയത്. പിന്നാലെ സ്വര്‍ണ്ണം, വെള്ളി മാലകള്‍, വളകള്‍, മോതിരങ്ങള്‍ എന്നിവയുള്‍പ്പെടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഭരണങ്ങളും 30,000 രൂപയുമായി വീട്ടില്‍ നിന്ന് കടന്നുകളയുകയായിരുന്നു.