Crime
രണ്ടരവയസുകാരിയെ അമ്മ നോക്കിനിൽക്കെ കാമുകൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
മഹാരാഷ്ട്ര: മുംബൈയിൽ മലാഡിലാണ് നഗരത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഞായറാഴ്ച രാത്രി അമ്മയും കാമുകനും കുട്ടിയെ അപസ്മാരം ബാധിച്ചതായി പറഞ്ഞ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ക്രൂരമായ പീഡനം പുറത്തറിഞ്ഞത്.
രണ്ടര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 30 വയസ്സുള്ള സ്ത്രീയെയും 19 വയസ്സുള്ള അവരുടെ കാമുകനെയും മാൽവാനി പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയെ അമ്മയുടെ സാന്നിധ്യത്തിൽ 19 വയസ്സുള്ള കാമുകൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗത്തിനിടെ വേദനയും പരിക്കുകളും സഹിച്ചാണ് പിഞ്ചു കുഞ്ഞു മരിച്ചത്.