Crime
വിവാഹത്തെ ചൊല്ലി തർക്കം; പതിനേഴുകാരിയെ അച്ഛൻ കിണറ്റിലെറിഞ്ഞ് കൊന്നു
പതിനേഴുകാരിയുടെ തിരോധാനത്തിന് പിന്നിൽ അച്ഛനെന്നു കണ്ടെത്തി പൊലീസ്. കർണാടകയിൽ ആണ് ഒരു മാസത്തിലേറെയായി കാണാതായ പെൺകുട്ടിയെ സ്വന്തം അച്ഛൻ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്.
തുമകുരു ജില്ലയിലെ ഷിര താലൂക്കിലുള്ള നിംബെമരദഹള്ളി ഗ്രാമത്തിൽ താമസിക്കുന്ന മേഘന എന്ന പെൺകുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വിവാഹത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം എന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ ഏപ്രിൽ 16-നാണ് മേഘനയെ കാണാതാകുന്നത്. ജോലിയ്ക്ക് പോയ അമ്മ നിർമല തിരികെ വീട്ടിൽ എത്തിയപ്പോൾ ആണ് മകളെ കാണാനില്ലെന്ന് മനസിലായത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് സംശയം തോന്നിയ നിർമ്മല പൊലീസിൽ പരാതി നൽകുകയായിരുന്നു.