Crime
പ്രണയം നിരസിച്ചു; തിരുവനന്തപുരത്ത് 16കാരിയെ കുത്തിപ്പരുക്കേൽപ്പിച്ചു
പ്രണയം നിരസിച്ചതിനെ തുടർന്ന് 16കാരിയെ കുത്തി പരുക്കേൽപ്പിച്ചു. തിരുവനന്തപുരത്താണ് സംഭവം.
വെമ്പായം കന്യാകുളങ്ങര സ്വദേശിനിയായ 16കാരിയെ ആണ് കഴുത്തിൽ കുത്തി പരുക്കൽപ്പിച്ചത്. പനവൂർ സ്വദേശിയായ ഫഹദ് ആണ് പെൺകുട്ടിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.
കഴുത്തിനടക്കം പരുക്കേറ്റ പെൺകുട്ടി നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വട്ടപ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൂന്നു കുത്തുകൾ ആണ് പെൺകുട്ടിയുടെ ദേഹത്തേറ്റത്. മുഖത്തും മുതുകിനുമാണ് കുത്തേറ്റത്. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ നില തൃപ്തികരമാണ് എന്ന് ഡോക്ടർമാർ അറിയിച്ചു.