Crime

ഭാര്യ ഉപേക്ഷിച്ചുപോയി; ഭിന്നശേഷിക്കാരായ മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

Posted on

സിൽവാസ്സ ; ഭാര്യ ഉപേക്ഷിച്ചുപോയതിന് പിന്നാലെ ഭിന്നശേഷിക്കാരായ മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. സുനിൽ ഭാക്കാറെ(56) മക്കൾ ജയ്(18) ആര്യ(10) എന്നിവരാണ് മരിച്ചത്.

കേന്ദ്രഭരണ പ്രദേശമായ ​ദാദ്ര ന​ഗർ ഹവേലിയിലെ സിൽവാസ്സയിലാണ് സംഭവം. രണ്ട് മക്കളെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങിമരിക്കുകയായിരുന്നു.

ഭാര്യ ഉപേക്ഷിച്ച് പോയതിന് ശേഷം കുട്ടികളെ തനിച്ച് നോക്കേണ്ട സ്ഥിതി വന്നതാവാം ഇയാളെ കടുംകൈ ചെയ്യുന്നതിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version