Kerala
മദ്യലഹരിയിലെത്തിയ കൊച്ചുമകൻ ക്രൂരമായി മർദ്ദിച്ചു; മുത്തശ്ശി ഗുരുതരാവസ്ഥയിൽ
കണ്ണൂർ: കണ്ണൂരിൽ 88 വയസ്സുള്ള മുത്തശ്ശിയെ മദ്യലഹരിയിലെത്തിയ മകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി.
പയ്യന്നൂർ കണ്ടങ്കാളി സ്വദേശി കാർത്ത്യായനിക്ക് നേരെയാണ് മർദ്ദനം ഉണ്ടായത്. സംഭവത്തിൽ കൊച്ചുമകൻ റിജുവിനെതിരെ പയ്യന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഹോം നേഴ്സ് അമ്മിണി രാമചന്ദ്രന്റെ പരാതിയിലാണ് പയ്യന്നുർ പൊലീസ് റിജുവിനെതിരെ കേസെടുത്തിരിക്കുന്നത്. മെയ് 11നാണ് കേസിന് ആസ്പദമായ സംഭവം. മദ്യലഹരിയിലെത്തിയ റിജു മുത്തശ്ശിയെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. കാർത്യായനി പരിയാരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.